പ്രകൃതിവിരുദ്ധപീഡനം; പേരാവൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പേരാവൂർ സ്വദേശി കളപ്പുരക്കൽ വീട്ടിൽ ജെന്നറ്റ് ജോബിനെയാണ് (40) ടൗൺ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. കോഴിക്കോട് ലിങ്ക്റോഡിൽ വെച്ച് ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുക യായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
