യു.എം.സി ജില്ലാ നേതാക്കൾക്ക് പേരാവൂരിൽ സ്വീകരണം നല്കി
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ യു.എം.സി ജില്ലാ ഭാരവാഹികൾക്ക് പേരാവൂരിൽ സ്വീകരണം നല്കി. ചേംബർ ഹാളിൽ വാർഡംഗം കെ.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് പ്രസിഡന്റ് എ.പി.സുജീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബാവ ഫാമിലി , വനിതാവിങ്ങ് ജില്ലാ പ്രസിഡന്റ് ദിവ്യ സ്വരൂപ്, വി.കെ.രാധാകൃഷ്ണൻ, ഒ.ജെ.ബെന്നി, പ്രവീൺ കാറാട്ട്, രേഷ്മ പ്രവീൺ, സിറാജ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.
യു.എം.സി ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, വർക്കിങ്ങ് പ്രസിഡന്റ് കെ.എം.ബഷീർ, ജനറൽ സെക്രട്ടറി എ.യു.രാജു, ഖജാഞ്ചി ജേക്കബ് ചോലമറ്റം, കോ-ഓർഡിനേറ്റർ സിനോജ് മാക്‌സ് എന്നിവരെയാണ് ആദരിച്ചത്.
