സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ; നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന്

Share our post

തിരുവനന്തപുരം: വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഗുരു പ്രസാദിൻ്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയത്.

കാസർകോട് എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക്‌ നൽകിയ ചോദ്യാവലിയിലാണ് വിവാദം. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയിൽ വി ഡി സവർക്കർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ എൽ.പി തലത്തിൽ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!