മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ ജനകീയ സുരക്ഷ യോഗം

Share our post

കാക്കയങ്ങാട് : ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ ജനകീയ സുരക്ഷ യോഗം ചേർന്നു. പൊതു ജനങ്ങൾ, വ്യാപാര സംഘടനകൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ഓപ്പറേഷൻ തുഫാൻ, സൈബർ സുരക്ഷ, ട്രാഫിക്ക് നിയമ അവബോധം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യ.  മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ജംഷീദ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർമാരായ മെൽവിൻ വിൻസന്റ്, വി. കെ. ശശീന്ദ്രൻ, സജേഷ് ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രതീഷ് വാർഡ് മെമ്പർ എം. കെ. റഷീദ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!