‘ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്റ്റർ ഉപയോഗിച്ചു’; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കൾ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം
അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമർശനമറിയിച്ചിരുന്നു. മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്നാണ് മുൻമന്ത്രി എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ ‘യൂ-ടേൺ’ അടിച്ചു എന്നായിരുന്നു എം.എൽ.എ വി. ശിവൻകുട്ടിയും പ്രതികരിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെ ദുർവ്യയമെന്ന് വിളിച്ച് എതിർത്ത വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയതിനെയും യാത്ര തടസ്സപ്പെട്ട് തിരികെ ഇറങ്ങേണ്ടി വന്നതിനെയും പരിഹസിച്ചായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലികോപ്റ്റർ തിരികെ ഇറക്കേണ്ടി വരികയും പിന്നീട് വീണ്ടും യാത്ര തുടരുകയുമായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ഉപയോഗത്തിനെതിരെ വലിയ രീതിയിൽ ശബ്ദമുയർത്തിയ വി.ഡി. സതീശൻ തന്നെ ഇപ്പോൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്.
