മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തി
കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. വടക്കേക്കര സ്റ്റേഷനിലെ സിപിഒ അന്‍ജിത്തിനെ പൊള്ളാച്ചിയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ചത്തെ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. അന്‍ജിത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കുടുംബ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അന്‍ജിത്ത് വീട്ടില്‍ നിന്ന് പോയത്.
ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് പിന്നാലെ വിവരം വന്നിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈനിൽ കിട്ടിയില്ലെന്ന് ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
