വ​ട​ക​ര ല​ഹ​രി കേ​സ്; വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

Share our post

ക​ല്‍​പ്പ​റ്റ: വ​ട​ക​ര ല​ഹ​രി കേ​സി​ല്‍ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ജി​ജി​ല്‍ കു​ര്യാ​ക്കോ​സി​ല്‍ നി​ന്നാ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​നാ​ണ് നീ​ക്കം. പ്ര​തി​ക​ളു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കേ​സി​ൽ മ​റ്റൊ​രു യു​വ​തി കൂ​ടി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക​മാ​രു​ടെ സു​ഹൃ​ത്താ​യ യു​വ​തി​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന കാ​വ്യ, കീ​ര്‍​ത്ത​ന എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ നീ​ഷ്മ​യെ​യും ജി​ജി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം അ​ടു​ത്ത ദി​വ​സം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!