ഡൈനോസറുകളേക്കാൾ പഴക്കമുള്ളവർ, കണക്കിലും പുലി: സ്രാവ് അത്ര ‘ചെറിയ’ മീനല്ല

Share our post

ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള അഞ്ച് മഹാവിനാശങ്ങളെയും അതിജീവിക്കാൻ കഴിഞ്ഞ ജീവികളിലൊന്നാണ് സ്രാവുകള്‍. കടലിലെ തൊണ്ണൂറ് ശതമാനം ജീവികളെയും തുടച്ചുനീക്കിയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പെർമിയൻ-ട്രയാസിക് എന്ന കാലാവസ്ഥാ ദുരന്തത്തെപ്പോലും അതിജീവിച്ചാണ് സ്രാവുകൾ ഇന്നത്തെ കാലഘട്ടത്തിൽ എത്തിനിൽക്കുന്നത്. നൂറ്റാണ്ടുകളായുള്ള പരിണാമത്തിലൂടെ സ്രാവുകള്‍ ആര്‍ജിച്ചെടുത്ത കുറച്ച് അവിശ്വസനീയമായ സവിശേഷതകള്‍ നോക്കിയാലോ…

1. അടിസ്ഥാന കണക്കുകൾ കൂട്ടാം: ചെറിയ അളവുകൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സ്രാവുകൾക്ക് കഴിയും. ഉദാഹരണത്തിന്, 3ഉം 5ഉം തമ്മിലോ, 4ഉം 7ഉം തമ്മിലോ ഉള്ള വ്യത്യാസം അവയ്ക്ക് മനസിലാകും.

2. ആകൃതികളും ശബ്ദങ്ങളും തിരിച്ചറിയും: വ്യത്യസ്ത ശബ്ദങ്ങൾ, ഡിസൈനുകൾ, പല നിറങ്ങളിലുള്ള ജ്യാമിതീയ രൂപങ്ങൾ എന്നിവ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും.

3. സ്രാവുകൾക്ക് എല്ലുകളില്ല: മറ്റ് മീനുകളെപ്പോലെ സ്രാവുകൾക്ക് ഉറപ്പുള്ള അസ്ഥികൂടമില്ല. പകരം നമ്മുടെ ചെവിയിലും മൂക്കിലുമൊക്കെയുള്ള, വളയ്ക്കാൻ കഴിയുന്ന കാർട്ടിലേജ് (മൃദുവായ അസ്ഥി) ആണ്. ഇത് സ്രാവുകള്‍കളെ വെള്ളത്തിൽ വേഗത്തിൽ നീന്താൻ സഹായിക്കും.

4. വൈദ്യുത തരംഗങ്ങൾ പോലും തിരിച്ചറിയാൻ കഴിയും: സ്രാവുകൾക്ക് അവയ്ക്ക് ചുറ്റുമുള്ള ജീവികളുടെ ശരീരത്തിലെ നേർത്ത വൈദ്യുത തരംഗങ്ങൾ പോലും തിരിച്ചറിയാൻ കഴിയും. ഇവയുടെ തലയിലുള്ള പ്രത്യേക സുഷിരങ്ങൾ വഴിയാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ ചെളിയിൽ ഒളിച്ചിരിക്കുന്ന ഇരകളെപ്പോലും ഇവയ്ക്ക് കൃത്യമായി കണ്ടെത്താനാകും.

5. പല്ലുകൾ കൊഴിഞ്ഞാലും പുതിയവ വരും: മനുഷ്യരെപ്പോലെ സ്രാവുകൾക്ക് പല്ലുകൾ കൊഴിഞ്ഞാൽ ആ ഭാഗം ഒഴിഞ്ഞുകിടക്കില്ല. ഇവയുടെ വായിൽ നിരനിരയായി പല്ലുകളുണ്ട്. ഒരു പല്ല് കൊഴിയുമ്പോൾ തൊട്ടുപിന്നിലെ പല്ല് മുന്നോട്ട് വന്ന് ആ സ്ഥാനം നികത്തും. ഒരു സ്രാവിന് ജീവിതകാലയളവിൽ 20,000ത്തിലധികം പല്ലുകൾ വരെ ഇങ്ങനെ ഉണ്ടാകാറുണ്ട്.

6. ഉറങ്ങുമ്പോഴും നീന്തിക്കൊണ്ടേയിരിക്കണം: മിക്ക സ്രാവുകൾക്കും ശ്വസിക്കണമെങ്കിൽ വെള്ളം എപ്പോഴും അവയുടെ ചകിളകളിലൂടെ കടന്നുപോകണം. ഇതിനായി അവ എപ്പോഴും നീന്തിക്കൊണ്ടിരിക്കണം. അതുകൊണ്ട് ഉറങ്ങുമ്പോൾ പോലും ഇവ പൂർണമായി നിശ്ചലമാകാറില്ല. പകുതി മസ്തിഷ്കം മാത്രം വിശ്രമത്തിലാക്കി ഇവ നീന്തിക്കൊണ്ടിരിക്കും.

7. ഡൈനോസറുകളേക്കാൾ പഴക്കമുള്ളവർ: ഭൂമിയിൽ ഡൈനോസറുകൾ ഉണ്ടാകുന്നതിനും എത്രയോ മുൻപ് തന്നെ സ്രാവുകളുണ്ടായിരുന്നു. ഏകദേശം 40 കോടിയിലധികം വർഷങ്ങളായി സ്രാവുകൾ ഭൂമിയിലുണ്ട്.

8. ഭീമൻ തിമിംഗല സ്രാവുകൾ പാവങ്ങളാണ്: ലോകത്തിലെ ഏറ്റവും വലിയ സ്രാവാണ് വേൽ ഷാർക്ക് അഥവാ തിമിംഗല സ്രാവ്. ഏകദേശം ഒരു ബസിന്റെ അത്രയും വലിപ്പമുള്ള ഇവ പക്ഷേ മനുഷ്യർക്ക് യാതൊരു ദ്രോഹവും ചെയ്യാത്ത പാവങ്ങളാണ്. കടലിലെ പ്ലവകങ്ങളും ചെറിയ മീനുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

9. സ്രാവുകളുടെ ഓർമ്മശക്തി: ഒരു പരീക്ഷണത്തിൽ കുഞ്ഞ് സ്രാവുകൾക്ക് വിവിധ രൂപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഏകദേശം ഒരു വർഷത്തോളം ഓർത്തു വെക്കാൻ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!