കുടുംബ വഴക്കിനിടെ ഭാര്യ പൊലീസിനെ വിളിച്ചു; 36 വര്‍ഷത്തിന് ശേഷം കവര്‍ച്ചാ കേസ് പ്രതി പിടിയില്‍

Share our post

കോഴിക്കോട്: തിരുവമ്പാടിയിലെ കവര്‍ച്ചാ കേസ് പ്രതി 36 വര്‍ഷങ്ങൾക്ക് ശേഷം പിടിയില്‍. മലപ്പുറം സ്വദേശി വി കെ ജോസ് ആണ് മൈസൂരുവില്‍വെച്ച് പിടിയിലായത്. തിരുവമ്പാടിയില്‍ വെച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ തോക്കുചൂണ്ടി പണം കവര്‍ന്ന കേസിലെ പ്രതിയാണ് ജോസ്. 1990-ലായിരുന്നു സംഭവം. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ അന്ന് ഇയാള്‍ മൈസൂരുവിലേക്ക് മുങ്ങുകയായിരുന്നു.

പിന്നീട് മൈസൂരുവിൽ തന്നെ ശിവകുമാര്‍ എന്ന വ്യാജ പേരില്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ ഭാര്യ പൊലീസിനെ വിളിച്ചതോടെയാണ് ജോസിന് പിടിവീഴുന്നത്. സ്ഥലത്തെത്തിയ പൊലീസിന് സംശയം തോന്നി വീട് പരിശോധിച്ചു. കിടക്കയുടെ അടിയില്‍ നിന്നും തോക്ക് ലഭിച്ചതോടെ പൊലീസ് കുടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് കേരളാ പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട് പൊലീസെത്തി ജോസിനെ പിടികൂടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!