അവയവക്കടത്ത്; നിർണായക രേഖകൾ കിട്ടിയെന്ന് ഇ.ഡി; അക്കൗണ്ടുകൾ മരവിപ്പിക്കും

Share our post

കൊച്ചി ∙ അവയവക്കടത്ത് കേസിൽ നിർണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തതായി വിവരം. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലാണ് വ്യാജരേഖകളും സാമ്പത്തിക ഇട‌പാടുകളുടെ രേഖകളും അടക്കം കണ്ടെടുത്തത്. അവയവക്കടത്തു സംബന്ധിച്ച കൂടുതൽ വിവരങ്ങളിലേക്കും പ്രതികളുടെ ഇടപാടുകളുടെ വിശദാംശങ്ങളിലേക്കും ഇതു സൂചനയാകും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്.

കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികളിലും കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രിയിലും അവയവക്കടത്തിലെ ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലുമാണ് കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയത്. അവയവക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽനിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽനിന്നുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം നീണ്ടത്.

അവയവക്കടത്ത് കേസിലെ സൂത്രധാരന്മാരിൽ ഒരാളെന്നു വിശ്വസിക്കപ്പെടുന്ന നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൻതോതിൽ പണം എത്തിയിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽനിന്ന് നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കു വലിയ തുക കമ്മിഷനായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഈ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പിടിച്ചെടുക്കാനായിരുന്നു റെയ്ഡ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!