കൊട്ടിയൂർ വൈശാഖോത്സവ നഗരിയിൽ ഗംഗാജല വില്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി
കൊട്ടിയൂർ: വൈശാഖോത്സവ നഗരിയിൽ ഹരിദ്വാറിൽ നിന്ന് നേരിട്ടെത്തിച്ച് വിൽപ്പന നടത്തുന്ന ഗംഗാജല സ്റ്റാളിൻ്റെ ഉദ്ഘാടനം കൊല്ലൂർ മൂകാബിക ക്ഷേത്രം അഡിഗ രാമചന്ദ്ര അഡിഗ നിർവഹിച്ചു.
ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമൃത ഗംഗ ഫൗണ്ടേഷൻ ഗംഗാ നദിയിൽ നിന്നും ജലം നേരിട്ടെടുത്ത് ശുദ്ധീകരിച്ച് ‘ഗംഗാതീർത്ഥം’ എന്ന പേരിൽ വൈശാഖോത്സവ നഗരിയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.
ഇക്കരെ ക്ഷേത്രത്തിന് സമീപം ബസ്റ്റാൻ്റിനോട് ചേർന്നും കൊട്ടിയൂർ പെരുമാൾ സേവാ സംഘം ഓഫീസിന് മുന്നിലായും മന്ദംചേരി ദേവസ്വം പാർക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തുമായാണ് സ്റ്റാളുകൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
രാമചന്ദ്ര അഡിഗയിൽ നിന്നും ആദ്യവിൽപ്പന വത്സ കൊട്ടിയൂർ ഏറ്റുവാങ്ങി .ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ ഇ.എൻ.കൃഷ്ണദാസ് നമ്പൂതിരി, സത്യദാസ് നായർ, കെ. പ്രമോദ്, ഭാസ്കരൻ നായർ , സുഭാഷ് നായർ, മനു ഗോപി തുടങ്ങിയവർ സംബന്ധിച്ചു.
