ഡൈനിംഗ് ടേബിളിൽ നിന്ന് വീണു, പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു
കോഴിക്കോട്: ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകൾ അലംകൃതയാണ് മരിച്ചത്.
ബുധനാഴ്ചയാണ് കുട്ടി വീട്ടിലെ ഡൈനിംഗ് ടേബിളിൽ നിന്ന് താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
