വന്ദേമാതരത്തിൻ്റെ ആറ് വരികൾ മാത്രം, ലോക്ഭവൻ്റെ നിർദേശം പാലിക്കാതെ സഭാസമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരം മുഴുവൻ വായിക്കാതെ പോലീസ് ബാൻഡ്. വന്ദേമാതരം വായിക്കണമെന്ന ലോക്ഭവൻ നിർദേശം തള്ളി ആദ്യത്തെ ആറ് വരികൾ മാത്രമാണ് വായിച്ചത്. വരികൾ ഒഴിവാക്കി സംഗീതം മാത്രമായായിരുന്നു വന്ദേമാതരം അവതരിപ്പിച്ചത്. വന്ദേമാതരം മുഴുവനും വേണ്ട എന്ന നിർദേശം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭാഗത്തുനിന്നാണുണ്ടായത് എന്നാണ് റിപ്പോർട്ട്. നിർദേശം സ്പീക്കർക്ക് കൈമാറുകയായിരുന്നു.
ഗവർണർ ആർ.വി. ആർലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാനസർക്കാരിന്റെ വിവിധ പദ്ധതികളാണ് നയപ്രഖ്യാപനത്തിലുള്ളത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉൾപ്പെടെ തിരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
