‘ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം’; കര്‍ണാടക പോലെ മുഖ്യമന്ത്രി മാറ്റം ഉണ്ടാകുമെന്ന് ശിവന്‍കുട്ടി
കര്‍ണാടകയിലെ നേതൃമാറ്റം പോലെ കേരളത്തിലും സംഭവിക്കാമെന്ന് സിപിഎം നേതാവ് വി. ശിവന്‍കുട്ടി. കര്‍ണാടകയില്‍ ഡി.കെ. വന്നെന്നും ഇവിടെയും ഒരെണ്ണം തയ്ച്ചു വച്ചോളൂ, താമസിയാതെ ആവശ്യം വരും എന്നുമാണ് ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. വൈകീട്ടാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചത്. കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നീണ്ട ചര്‍ച്ചകളുണ്ടായിരുന്നു. എ.ഐ.സി.സി. സംഘടാന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വി.ഡി. സതീശനും ഉറച്ച അവകാശവാദമുന്നയിച്ചതോടെ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഇതാണ് ശിവന്‍കുട്ടിയുടെ പരിഹാസത്തിന് പിന്നില്‍.
