ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി; 100 കടന്ന് ഡീസല്‍

Share our post

ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്രസര്‍ക്കാറിന്റെ പ്രഹരം. രണ്ടാഴ്ചക്കിടെ ഇതു നാലാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.  പെട്രോള്‍ ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് കൂടിയത്. 12 ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വില കൂടിയത് 8.05 രൂപ. ഡല്‍ഹിയിലെ പെട്രോള്‍ വില 102.12 രൂപ, ഡീസലിന് 95.20രൂപ.

100 രൂപ കടന്ന് ഡീസല്‍. കേരളത്തില്‍ എല്ലായിടത്തും ഡീസല്‍വില 100 രൂപ കടന്നു. കൊച്ചിയില്‍ ഡീസല്‍വില 102.52 രൂപ, പെട്രോളിന് 113.61. തിരുവനന്തപുരത്ത് ഡീസലിന് 104.27 രൂപ, പെട്രോളിന് 115.26. കോഴിക്കോട് ഡീസലിന് 102.78, പെട്രോളിന് 113.77 രൂപ

പശ്ചിമേഷ്യന്‍ യുദ്ധമാണ് ഇന്ധനവില വര്‍ധനവിനു കാരണമായി സര്‍ക്കാര്‍ പറയുന്നത്. എണ്ണക്കമ്പനികള്‍ കനത്ത നഷ്ടത്തിലൂടെ കടന്നുപോകുന്നതെന്നും വാദം. തുടര്‍ച്ചയായ ഈ ഇന്ധനവിലവര്‍ധനവ് മൂലം വലിയ വിലക്കയറ്റത്തിനുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. ഇന്ധനവില വരുംദിവസങ്ങളിലും വര്‍ധിക്കാനാണ് സാധ്യത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!