ഡോ.വി.ഭാസ്‌കരൻ അനുസ്മരണം
പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ ബ്ലോക്ക്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപക നേതാവ് ഡോ.വി.ഭാസ്‌കരന്റെ ഇരുപത്തിരണ്ടാം ചരമ വാർഷിക ദിനാചരണം നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജോസഫ് കോക്കാട്ട് അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സി.ഭാർഗവൻ, കെ.കെ.മുകുന്ദൻ, മാലൂർ പി.കുഞ്ഞികൃഷ്ണൻ, കെ.കെ.രാമചന്ദ്രൻ, പി.വി.നാരായണൻ, കെ.എ.ചന്ദ്രമതി, ജോർജ് മാത്യു, കൃഷ്ണക്കുറുപ്പ്, കൂട്ട ജയപ്രകാശ് എന്നിവർ സംസാരിച്ചു.
