സ്ത്രീകള്‍ക്ക് യാത്ര സൗജ്യന്യം; തമിഴ്നാട്, കര്‍ണാടക സര്‍ക്കാര്‍ ബസുകളുടെ അവസഥ ഇങ്ങനെ
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര കേരളത്തിനും മുന്‍പേ നടപ്പാക്കിയവരാണ് അയലത്തുള്ള തമിഴ്നാടും കര്‍ണാടകവും. കര്‍ണാടകത്തില്‍ സംസ്ഥാനമെങ്ങും പ്രീമിയം ബസുകളിലൊഴികെ യാത്ര ചെയ്യാം. തമിഴ്നാട്ടില്‍ യാത്ര ചെയ്യാവുന്നത് ഓര്‍ഡിനറി, സിറ്റി ബസുകളില്‍ 30 കിലോമീറ്റര്‍ വരെ മാത്രം.
എം.കെ.സ്റ്റാലിന് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വിടിയല്‍ പയനം തിട്ടം എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. ഓര്‍ഡിനറി സര്‍ക്കാര്‍ ബസുകളില്‍ പരിധിയില്ലാത്ത യാത്ര നടത്താം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളിലും ഡീലക്സ് ബസുകളിലും അനുമതിയില്ല.
സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്ജന്ഡറുകള്ക്കും യാത്ര സൗജന്യമാണ്. റജിസ്ട്രേഷനോ ബുക്കിങ്ങോ ഇതിന് ആവശ്യമില്ല. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ പ്രതിമാസം 888 രൂപ ശരാശരി ലാഭിക്കുന്നതിന്റെ കണക്കുകളും തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
