കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ജൂൺ ഒന്ന് മുതൽ പുനഃരാരംഭിച്ചേക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ജൂൺ ഒന്ന് മുതൽ പുനഃരാരംഭിച്ചേക്കും. ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചതായി ട്രാവൽ രംഗത്തുള്ളവർ അറിയിച്ചു. ആദ്യഘട്ടത്തിൽ ദിവസം ഒരു സർവീസ് എന്ന നിലയിലാകും എയർ ഇന്ത്യ എക്‌സ്പ്രസിന് അനുമതി ലഭിക്കുക.
പുലർച്ചെ നാല് മണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും സർവീസുകൾ നടത്തുകയെന്നാണ് വിവരം. ഇസ്രായേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകളുടെ ഷെഡ്യൂൾ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
