നരോത്ത് കുടുംബ സംഗമം
പേരാവൂർ: നരോത്ത് കുടുംബസംഗമം വെള്ളർവള്ളിയിലെ നരോത്ത് വിനോദിന്റെ വീട്ടിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. നരോത്ത് വാസു പേരാവൂർ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർനരോത്ത് ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.
മുതിർന്നവരെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ജെ.ജോയിക്കുട്ടി, കെ.കെ.അംബുജാക്ഷൻ , നരോത്ത് നളിനി, കൂട്ട ജയപ്രകാശ്, കുഞ്ഞനന്തൻ കാരായി, വിനോദ് ഗോപാൽ നരോത്ത് എന്നിവർ സംസാരിച്ചു.
