‘എല്ലാവർക്കും നല്ല ഭക്ഷണം’, അമ്മ കാൻ്റീനുകൾ നവീകരിക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Share our post

ചെന്നൈ: എഐഎഡിഎംകെ സർക്കാർ കാലഘട്ടത്തിൽ സംസ്ഥാനത്തുടനീളം ആരംഭിച്ച അമ്മ കാന്റീനുകളുടെ (ഉണവകങ്ങൾ) പുനരുദ്ധാരണത്തിനും ആധുനികവത്ക്കരണത്തിനും ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അമ്മ കാന്റീനുകളുടെ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും ജനങ്ങൾക്ക് രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാനും വിജയ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അമ്മ കാന്റീനുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും രുചിയും തൃപ്തികരമല്ലാത്തതായുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തി.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പാത്രങ്ങളം ഉപകരണങ്ങളും വാങ്ങാനും അതുവഴി ജനങ്ങൾക്ക് ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം ഉറപ്പാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 അമ്മ കാന്റീനുകളും സംസ്ഥാനത്തെ മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 237 എണ്ണവുമാണ് ഉള്ളത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!