മണത്തണയിലെ പൊതുകുളം ‘നീന്തൽ പ്രേമികൾ’ ശുചീകരിച്ചു
പേരാവൂർ: ജനകീയ കൂട്ടായ്മയിൽ പൊതുകുളം ശുചീകരിച്ചു. ദിവസവും നിരവധിയാളുകൾ നീന്തൽ പരിശീലിക്കുന്ന മണത്തണയിലെ പൊതുകുളമാണ് ജനപ്രതിനിധികളും നാട്ടുകാരൂം പുതിയ കുളം നീന്തൽ കൂട്ടായ്മയും പുതിയ കുളം സംരക്ഷണ സമിതിയും സംയുക്തമായി ശുചീകരിച്ചത്.
എല്ലാ വർഷവും കുളം വൃത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ കുളത്തിലെ വെള്ളവും ചെളിയും നീക്കം ചെയ്തുകൊണ്ട് വിപുലമായ ശുചീകരണമാണ് നടത്തിയത്. കഴിഞ്ഞ വർഷം പേരാവൂർ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ 185 കുട്ടികളാണ് ഈ കുളത്തിൽ നീന്തൽ പരിശീലനം പൂർത്തിയാക്കിയത്.
ശുചീകരണത്തിന് സൈമൺ മേച്ചേരി, എം.കെ.രാജൻ, ഷിബു സെബാസ്റ്റ്യൻ, മനു ജോസ്, നാമത്ത് സുനി, രജീഷ് മാവിലേരി, രാമചന്ദ്രൻ, റഫീഖ് കൊയിലോട്ര, ദേവദാസൻ മാതൃക,സി.രാമചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.
