കാട്ടുപോത്തുകൾക്ക് പിന്നാലെ കാട്ടാനയുംപൊറുതിമുട്ടി കോളയാട്ടുകാർ

Share our post

കോളയാട് : പഞ്ചായത്തിലെ ജനവാസമേഖലയിൽ കാട്ടുപോത്തിന് പിന്നാലെ കാട്ടാനകളും. പഞ്ചായത്തിലെ പെരുവ തെറ്റുമ്മൽ ഭാഗത്താണ് കാട്ടുപോത്തുകളുടെ നിരന്തര സാന്നിധ്യത്തിന് പിന്നാലെ കാട്ടാനകളും കൂട്ടമായെത്തിയത്. ചൊവ്വാഴ്ച രാത്രി കോളയാട് കൊമ്മേരി ആടുവളർത്തുകേന്ദ്രത്തിന് സമീപം കാട്ടാനക്കൂട്ടം എത്തിയെങ്കിലും വനത്തിലേക്ക് മറഞ്ഞു.

എന്നാൽ, ബുധനാഴ്ച പകൽ പെരുവ തെറ്റുമ്മൽ പ്രദേശത്തെത്തിയ കാട്ടാനകൾ റോഡിലൂടെ നടന്നെത്തിയതോടെയാണ് നാട്ടുകാർ പരിഭ്രാന്തിയിലായത്. ആനകൾ കണ്ണവം വനത്തിനുള്ളിലേക്ക് കടന്നെങ്കിലും ഭീതിയിലാണ് നാട്ടുകാർ. നിരന്തരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് കണ്ണവം വനാതിർത്തി ഗ്രാമമായ പെരുവയും സമീപ ഗ്രാമങ്ങളും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!