ര​ക്ത​സാ​ക്ഷി ഫ​ണ്ട് വെ​ട്ടി​ച്ച​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ പ​യ്യ​ന്നൂ​രി​ൽ പോ​സ്റ്റ​ർ

Share our post

പ​യ്യ​ന്നൂ​ർ: സി​പി​എം സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് ശേ​ഷം സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ പോ​സ്റ്റ​ർ പ്ര​ച​ര​ണ​വും. പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ കാ​റ​മേ​ലി​ലാ​ണ് സേ​വ് സി​പി​എം ഫോ​റം എ​ന്ന പേ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ജ​ന​വി​കാ​ര​ത്തെ മാ​നി​ക്കു​ക, ര​ക്ത​സാ​ക്ഷി ഫ​ണ്ട് വെ​ട്ടി​ച്ച​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക, ക​ണ​ക്ക് ജ​ന​ങ്ങ​ളോ​ട് പ​റ​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കാ​റ​മേ​ലി​ൽ ചു​മ​രെ​ഴു​ത്ത് ന​ട​ത്തി​യ മ​തി​ൽ ത​ക​ർ​ത്ത സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നി​യു​ക്ത എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​യാ​യി​ക​ളും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പൊ​ളി​ച്ച മ​തി​ൽ പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​തി​ലി​ന്‍റെ പൊ​ളി​ക്കാ​തെ അ​വ​ശേ​ഷി​ച്ചി​രു​ന്ന ഭാ​ഗ​ത്ത് സേ​വ് സി​പി​എം ഫോ​റ​ത്തി​ന്‍റെ പേ​രി​ൽ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!