വോ​ട്ടെ​ണ്ണ​ൽ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

Share our post

ക​ണ്ണൂ​ർ: നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​ന് ജി​ല്ല​യി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. പ​യ്യ​ന്നൂ​ർ, ക​ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ർ എ​ന്നീ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ർ, ധ​ർ​മ​ടം, മ​ട്ട​ന്നൂ​ർ, പേ​രാ​വൂ​ർ എ​ന്നീ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ചാ​ല ചി​ൻ​ടെ​ക്കി​ലും ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ത​ല​ശേ​രി​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ലും ന​ട​ക്കും.

നാ​ലി​ന് രാ​വി​ലെ അ​ഞ്ചി​ന് കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നാം ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ക്കും. രാ​വി​ലെ ആ​റി​ന് നി​രീ​ക്ഷ​ക​ൻ, വ​ര​ണാ​ധി​കാ​രി/​ഉ​പ വ​ര​ണാ​ധി​കാ​രി, സ്ഥാ​നാ​ർ​ഥി/​സ്ഥാ​നാ​ർ​ഥി​യു​ടെ ഏ​ജ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്‌​ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കും. തു​ട​ർ​ന്ന് എ​ട്ടോ​ടെ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണ​ൽ ആ​രം​ഭി​ക്കും. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണ​ൽ ആ​രം​ഭി​ച്ച് 30 മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.

ജി​ല്ല​യി​ലെ ഇ​ടി​പി​ബി (ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റ്) ഒ​ഴി​കെ​യു​ള്ള പോ​ൾ ചെ​യ്ത മു​ഴു​വ​ൻ ഇ​വി​എം/ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ട്ര​ഷ​റി​യി​ൽ സൂ​ക്ഷി​ച്ചു​വ​രു​ന്ന ഇ​ടി​പി​ബി വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ എ​ത്തി​ക്കും. നാ​ലി​ന് രാ​വി​ലെ വ​രെ ല​ഭി​ക്കു​ന്ന ഇ​ടി​പി​ബി നേ​രി​ട്ട് അ​ന്നേ ദി​വ​സം രാ​വി​ലെ എ​ട്ടി​ന് മു​മ്പാ​യി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണം ന​ട​ത്താ​ൻ ത​പാ​ൽ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​വി​എം വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷം ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യും വ​ണാ​ധി​കാ​രി, സ്ഥാ​നാ​ർ​ഥി/​ഏ​ജ​ന്‍റ്, നി​രീ​ക്ഷ​ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് മെ​ഷീ​നു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പ് എ​ണ്ണു​ന്ന​താ​ണ്. നി​രീ​ക്ഷ​ക​ൻ, വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി, സ്ഥാ​നാ​ർ​ഥി/​ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ലോ​ഗ് ബു​ക്കി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ വ​രു​ത്തി​യാ​ണ് സ്‌​ട്രോം​ഗ് റൂം ​തു​റ​ക്കു​ക. ഈ ​പ്ര​ക്രി​യ മു​ഴു​വ​നാ​യി സ​മ​യ​വും, തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി വീ​ഡി​യോ റി​ക്കോ​ർ​ഡിം​ഗ് ന​ട​ത്തും

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ

നി​രീ​ക്ഷ​ക​ൻ, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി, കൗ​ണ്ടിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​ർ, സ്ഥാ​നാ​ർ​ഥി, ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് എ​ന്നി​വ​രൊ​ഴി​കെ ആ​ർ​ക്കും ത​ന്നെ കൗ​ണ്ടിം​ഗ് ഹാ​ളി​നു​ള്ളി​ൽ പ്ര​വേ​ശ​ന​മി​ല്ല. കൗ​ണ്ടിം​ഗ് ഹാ​ളും സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ൽ നി​ന്നും കൗ​ണ്ടിം​ഗ് ഹാ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളും പൂ​ർ​ണ​മാ​യി സി​സി​ടി​വി നീ​രി​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും

ക​ർ​ശ​ന​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ ജീ​വ​ന​ക്കാ​രെ​യും ഏ​ജ​ൻ​റു​മാ​രെ​യും കൗ​ണ്ടിം​ഗ് ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് സു​ര​ക്ഷാ​ക​വ​ചം ഒ​രു​ക്കും. ഒ​രു വാ​ഹ​ന​വും ഇ​വി​ടം മു​ത​ൽ ക​ട​ത്തി​വി​ടി​ല്ല. ര​ണ്ടാ​മ​ത്തെ സു​ര​ക്ഷാ​വ​ല​യം വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഗേ​റ്റി​ൽ സം​സ്ഥാ​ന ആം​ഡ് പോ​ലീ​സി​ന്‍റെ​താ​ണ്. ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തും.

മൊ​ബൈ​ൽ ഫോ​ൺ, ഐ​പാ​ഡ്, ലാ​പ്ടോ​പ്പ് അ​ല്ലെ​ങ്കി​ൽ സ​മാ​ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, റെ​ക്കോ​ർ​ഡിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ല. ആ​യു​ധ​ങ്ങ​ൾ, തീ ​പി​ടി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​ത്രി ഒ​ന്പ​ത് വ​രെ​യാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​ക​ട​ന​വും മ​റ്റും ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ളൂ.

കൗ​ണ്ടിം​ഗ് എ​ജ​ന്‍റി​നെ നി​യ​മി​ക്കാം

ഒ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഒ​രു കൗ​ണ്ടിം​ഗ് എ​ജ​ന്‍റി​നെ നി​യ​മി​ക്കാ​വു​ന്ന​താ​ണ്. കൗ​ണ്ടിം​ഗ് എ​ജ​ന്‍റ് ഐ​ഡ​ന്‍റിറ്റി കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ലേ​ക്കാ​യി സ്ഥാ​നാ​ർ​ഥി​ക​ളോ/ ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റോ ഫോ​റം 18ൽ ​കൗ​ണ്ടിം​ഗ് എ​ജ​ന്‍റു​മാ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ഫോ​ട്ടോ സ​ഹി​തം ര​ണ്ട് കോ​പ്പി ത​യാ​റാ​ക്കി അ​തി​ന്‍റെ ഒ​രു സെ​റ്റ് വ​ര​ണാ​ധി​കാ​രി​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ന​ൽ​ക​ണം.

ര​ണ്ടാ​മ​ത്തെ കോ​പ്പി വോ​ട്ടെ​ണ്ണ​ൽ ദി​വ​സം വ​ര​ണാ​ധി​കാ​രി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി ഏ​ജ​ന്‍റി​ന് ന​ൽ​ക​ണം. ഇ​ത് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക്, വ​ര​ണാ​ധി​കാ​രി ത​ന്‍റെ സീ​ലും ഒ​പ്പും പ​തി​ച്ച ഫോ​ട്ടോ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി സ്ഥാ​നാ​ർ​ഥി​ക്കോ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റി​ന കൈ​പ്പ​റ്റ് ര​സീ​ത് വാ​ങ്ങി ന​ൽ​കും. വ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള കൗ​ണ്ടിം​ഗ് എ​ജ​ന്‍റ് പാ​സു​ക​ൾ ഉ​ള്ള​വ​രെ മാ​ത്ര​മേ കൗ​ണ്ടിം​ഗ് ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ.

രാ​ഷ്‌ട്രീയ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ.​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ, വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും പാ​ലി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ എ​ന്നി​വ ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​വ​ത്ത​ക​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക്ര​മ​സ​മാ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്രാ​ഹി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​എ​ൻ. സി​ബി, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, പോ​ലീ​സ്, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!