അന്തസ്സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി കാട്ടുപോത്തുകൾ

Share our post

കോളയാട് : തലശ്ശേരി-ബാവലി അന്തസ്സംസ്ഥാനപാതയിൽ കോളയാട് ടൗണിന് സമീപം ഗതാഗതം തടസ്സപ്പെടുത്തി കാട്ടുപോത്തിൻകൂട്ടം. താഴെ കോളയാട് മരം ഡിപ്പോക്ക് സമീപമാണ് എട്ടോളം കാട്ടുപോത്തുകൾ റോഡിലിറങ്ങിയത്. ഡിപ്പോയ്ക്ക് സമീപത്തെ എ.കെ.പ്രേമരാജന്റെ വീട്ടുമുറ്റത്തുകൂടി റോഡിലെത്തിയ കാട്ടുപോത്തുകൾ അല്പനേരം ഗതാഗതം തടസ്സപ്പെടുത്തി. തൂണേരി സന്തോഷിന്റെ കൃഷിയിടത്തിലിറങ്ങിയെങ്കിലും നാശമുണ്ടാക്കിയില്ല.

ബുധനാഴ്ച പകലാണ് സംഭവം. ഇതുവഴി വന്ന നിരവധി വാഹനങ്ങൾ തിരിച്ചുപോകുകയും ചിലർ കാട്ടുപോത്തുകളെ ഗൗനിക്കാതെ കടന്നുപോകുകയുമായിരുന്നു. വാഹനങ്ങൾ കൂട്ടമായി വന്നതോടെ കാട്ടുപോത്തുകൾ വനംവകുപ്പിന്റെ ഡിപ്പോയ്ക്ക് സമീപത്തുകൂടി കാട്ടിലേക്ക് പോകുകയും ചെയ്തു. മാസങ്ങളായി പ്രദേശത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇതാദ്യമായാണ് റോഡിൽ ഗതാഗതം മുടക്കിയത്. പ്രദേശവാസികൾ ഇതുകാരണം ഭീതിയിലാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!