പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ ത​ക​ർ​ത്ത് കവർച്ച

Share our post

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പേ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ട കാ​ർ അ​ടി​ച്ചു ത​ക​ർ​ത്ത് കവർച്ച. ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ് ഫോ​മി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ട കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഫ​സ​റു​ടെ കാ​റാ​ണ് ത​ക​ർ​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. ഗ്ലാ​സു​ക​ൾ മു​ഴു​വ​ൻ അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ലു​ള്ള കാ​റി​ലെ മ്യൂ​സി​ക് സി​സ്റ്റം ക​വ​രു​ക​യും ചെ​യ്തു.

ഇ​വി​ടെ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തി​ന് മു​ന്പ് പേ ​പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ധ​നം ക​വ​ർ​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!