പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാർ തകർത്ത് കവർച്ച
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്ത് കവർച്ച. രണ്ടാം നന്പർ പ്ലാറ്റ് ഫോമിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കോഴിക്കോട് സ്വദേശിയായ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പ്രഫസറുടെ കാറാണ് തകർത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവമെന്നു കരുതുന്നു. ഗ്ലാസുകൾ മുഴുവൻ അടിച്ചു തകർത്ത നിലയിലുള്ള കാറിലെ മ്യൂസിക് സിസ്റ്റം കവരുകയും ചെയ്തു.
ഇവിടെ നിർത്തിയിട്ട ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിന് മുന്പ് പേ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങളിൽ നിന്ന് ഇന്ധനം കവർന്ന സംഭവങ്ങളും ഉണ്ടായിരുന്നു.
