ഹൗസ് ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട്ട് ഹൗസ് ബോട്ടില്‍ നിന്ന് പുഴയിലേക്ക് കാലുതെറ്റ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഹൈസന്‍ ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ അകലാപ്പുഴയിലാണ് അപകടം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.