മ​ട്ട​ന്നൂ​രി​ൽ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം; പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കും

Share our post

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്നു. മേ​യ് 15 മു​ത​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഷ്‌​ക​ര​ണം വ​രു​ത്തു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ക​ണ്ണൂ​ർ റോ​ഡി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ വ​രെ​യും ഇ​രി​ട്ടി റോ​ഡി​ൽ ഗാ​ന്ധി റോ​ഡ് വ​രെ​യു​മാ​ണ് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക. ത​ല​ശേ​രി റോ​ഡി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലു​ള്ള ഭാ​ഗ​ത്തും ഡി​വൈ​ഡ​ർ സ്ഥാ​പി​ക്കും. ഇ​ത​ട​ക്കം ന​ട​പ്പി​ലാ​ക്കു​ന്ന ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ട്ര​യ​ൽ റ​ൺ മേ​യ് 15 മു​ത​ലാ​ണ് തു​ട​ങ്ങു​ക.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് മ​ട്ട​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ക്ഷേ​ത്രം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ത​ല​ശേ​രി റോ​ഡി​ൽ നി​ന്ന് ക​ട​ത്തി​വി​ടും. തി​രി​കെ വ​രു​ന്ന ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ക്ഷേ​ത്ര​ക്കു​ളം ഭാ​ഗ​ത്ത് കൂ​ടി​യും ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് പി​ൻ​വ​ശ​ത്തെ റോ​ഡ് വ​ഴി​യും പോ​ക​ണം.

ത​ല​ശേ​രി റോ​ഡി​ൽ ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് നി​യ​ന്ത്രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് പ​റ​ഞ്ഞു. പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ച്ച ഹ​രി​ത​ഇ​ട​നാ​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. വാ​യ​ന്തോ​ട് ജം​ഗ്ഷ​നി​ൽ ദി​ശാ​സൂ​ചി​ക​ക​ൾ സ്ഥാ​പി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ട്ട​ന്നൂ​ർ സ്‌​റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ഷാ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഒ. ​പ്രീ​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​ഗ​ത​ൻ, സെ​ക്ര​ട്ട​റി പി.​അ​നീ​ഷ്, കൗ​ൺ​സി​ല​ർ​മാ​ർ, പോ​ലീ​സ്-​മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി നേ​താ​ക്ക​ൾ, തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!