വഞ്ചിയത്ത് നിന്ന് 200 ലിറ്റർ വാഷ് പിടികൂടി
ശ്രീകണ്ഠപുരം : വഞ്ചിയത്ത് നിന്ന് ചാരായ നിർമാണത്തിനായി രഹസ്യമായി സൂക്ഷിച്ച 200 ലിറ്റർ വാഷ് പിടികൂടി. ശ്രീകണ്ഠപുരം റെയ്ഞ്ച് എക്‌സൈസ് സംഘം വഞ്ചിയത്തെ കർണാടക വനാതിർത്തിയിലെ തോട്ടിൻകരയിൽ നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്. സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസെടുത്തു.
വാറ്റ് സംഘത്തെ കണ്ടെത്താനായില്ല. അസി. ഇൻസ്‌പെക്ടർ പി.സി. വാസുദേവൻ, പ്രിവന്റീവ് ഓഫീസർ രമേശൻ, സിവിൽ ഓഫീസർമാരായ അഖിൽ ജോസ്, ശ്രീകാന്ത്, വിജിത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
