ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഇന്നു നടക്കും.അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവ ഉൾപ്പെടെ 15 കോർപറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായി 9992 സ്ഥാനാർഥികൾ മത്സരിക്കുന്നു.
4.18 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്
