എ​ങ്ങു​മെ​ത്താ​തെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോം​പ്ല​ക്സ് നി​ർ​മാ​ണം

Share our post

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ത്രീ ​സ്റ്റാ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന പു​തി​യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു ത​ന്നെ. ക​രാ​ർ ക​ലാ​വ​ധി തീ​രാ​ൻ ആ​റു​മാ​സം അ​വ​ശേ​ഷി​ക്കെ നാ​ലി​ലൊ​ന്ന് പ്ര​വൃ​ത്തി പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. സൈ​റ്റി​ൽ ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​കു​തി പേ​ർ മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.

ക​രാ​ർ ക​ലാ​വ​ധി​ക്കു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ദി​നം പ്ര​തി 100 തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്ക​ണം. പ്ര​വൃ​ത്തി​യു​ടെ ആ​രം​ഭം മു​ത​ൽ ത​ന്നെ ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കി​എ​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 68.72 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി തു​ട​ങ്ങി ഒ​ന്ന​രവ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 25 ശ​ത​മാ​നം ജോ​ലി മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യായ​ത്.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന 9094 സ്‌​ക്വ​യ​ർ മീ​റ്റ​ർ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ കാ​ലാ​വ​ധി 28 മാ​സ​മാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വോ​ട്ടു​ചെ​യ്യാ​നാ​യി നാ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ ബ്ലോ​ക്കി​നും പു​തി​യ ഒ​പി ബ്ലോ​ക്കി​നും ന​ടു​വി​ലാ​യു​ള്ള ചെ​രു​വി​ലാ​ണ് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് എ​സ്റ്റി​മേ​റ്റി​ൽ ഇ​ല്ലാ​തി​രു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​ത് മ​റ്റ് നി​ർ​മാ​ണ പ​വ​ർ​ത്തി​ക​ളെ​യെ​ല്ലാം ബാ​ധി​ച്ചു.

130 മീ​റ്റ​ർ നീ​ള​ത്തി​ൽ  സം​ര​ക്ഷ​ണ ഭി​ത്തി

നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ത്തി​ൽ ത​ട​സ​മ​യ​ത് സ്ഥ​ല​ത്തെ മ​രം മു​റി​ച്ചു​മാ​റ്റാ​ൻ വ​ന്ന കാ​ല​താ​മ​സമാ​യി​രു​ന്നു.​ സ്ഥ​ല​ത്തെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും തി​രി​ച്ച​ടി​യാ​യി. പ​ദ്ധ​തി​യി​ൽ ഇ​ല്ലാ​തി​രു​ന്ന കൂ​റ്റ​ൻ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി വ​ന്നു. 130 മീ​റ്റ​ർ നീ​ള​വും എ​ട്ടു മു​ത​ൽ മൂ​ന്നു മീ​റ്റ​ർ​വ​രെ ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണത്തി​നാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നി​ർ​മാ​ണ കാ​ലാ​വ​ധി കൂ​ട്ടി​ക്കി​ട്ടാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ 50 ശ​ത​മാ​നം പ്ര​വ​ർ​ത്തി​ക​ൽ പോ​ലും പൂ​ർ​ത്തി​യാ​കി​ല്ല. ക​രാ​റു ക​മ്പി​നി​ക്ക് സ​മ​യം കൂ​ട്ടി ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്ഇ​ബി​ക്കാ​ണ് പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ക​രാ​ർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!