എട്ടുവയസുകാരിക്കു നേരെ ലൈംഗിക അതിക്രമം: ഓട്ടോഡ്രൈവർ അറസ്റ്റിൽ
പഴയങ്ങാടി: കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മാട്ടൂലിലെ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മടക്കര സ്വദേശിയായ റാഷിദിനെയാണ് (43) കണ്ണപുരം സിഐ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതിക്കെതിരേ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയപ്പോഴാണ് പ്രതി വലയിലായത്.
ഈമാസം എട്ടിനാണ് കുട്ടിക്ക് നേരേ അതിക്രമം ഉണ്ടായത്. ഉച്ചക്ക് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെ അതുവഴി ഓട്ടോ ഓടിച്ച് എത്തിയ റാഷിദ് മിഠായി നൽകി പ്രലോഭിപ്പിച്ചതിന് ശേഷം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ എത്തിയപ്പോൾ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട വീട്ടുകാർ തിരക്കിയപ്പോഴാണ് സംഭവം കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്ന്, വീട്ടുകാർ ചൈൽഡ് ലൈനിലും പോലീസിലും അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. പ്രതിയെ കണ്ണൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
