എ​ട്ടു​വ​യ​സു​കാ​രി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: ഓ​ട്ടോ​ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

Share our post

പ​ഴ​യ​ങ്ങാ​ടി: ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ട്ടു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​ട്ടൂ​ലി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ റാ​ഷി​ദി​നെ​യാ​ണ് (43) ക​ണ്ണ​പു​രം സി​ഐ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കെ​തി​രേ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

ഈ​മാ​സം എ​ട്ടി​നാ​ണ് കു​ട്ടി​ക്ക് നേ​രേ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഉ​ച്ച​ക്ക് വീ​ട്ട് മു​റ്റ​ത്ത് ക​ളി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​യെ അ​തു​വ​ഴി ഓ​ട്ടോ ഓ​ടി​ച്ച് എ​ത്തി​യ റാ​ഷി​ദ് മി​ഠാ​യി ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച​തി​ന് ശേ​ഷം ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്ഷി​താ​ക്ക​ൾ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ട വീ​ട്ടു​കാ​ർ തി​ര​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം കു​ട്ടി വീ​ട്ടു​കാ​രോ​ട് വി​വ​രം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ ചൈ​ൽ​ഡ് ലൈ​നി​ലും പോ​ലീ​സി​ലും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!