ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉടൻ ഇ​റാ​ൻ വി​ട​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

Share our post

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​യ അ​യ​വു​ണ്ടാ​യെ​ങ്കി​ലും അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എ​ത്ര​യും വേ​ഗം രാ​ജ്യം വി​ട​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​പ്രി​ൽ ഏ​ഴി​ന് പു​റ​പ്പെ​ടു​വി​ച്ച ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​തി​വേ​ഗം മ​ട​ങ്ങാ​നു​ള്ള പു​തി​യ അ​ന്ത്യ​ശാ​സ​നം.

മേ​ഖ​ല​യി​ലെ അ​പ്ര​വ​ച​നീ​യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​നീ​ക്കം. ഇ​റാ​നി​ൽ തു​ട​രു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത പാ​ത​ക​ളി​ലൂ​ടെ എ​ത്ര​യും വേ​ഗം രാ​ജ്യം​വി​ട​ണം.

എം​ബ​സി​യു​മാ​യി മു​ൻ​കൂ​ട്ടി ആ​ലോ​ചി​ക്കാ​തെ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ന്താ​രാ​ഷ്ട്ര ക​ര അ​തി​ർ​ത്തി​ക​ൾ ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​ണ്ട്. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി പ്ര​ത്യേ​ക ഫോ​ൺ ന​മ്പ​റു​ക​ളും ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളും എം​ബ​സി എ​ക്സി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ര​ണ്ടാ​ഴ്ച​ത്തെ സൈ​നി​ക ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. ഈ ​ര​ണ്ടാ​ഴ്ച ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കാ​നാ​ണ് അ​മേ​രി​ക്ക​യു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ വെ​ടി​നി​ർ​ത്ത​ൽ എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ന്ത്യ​ക്കാ​രോ​ട് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!