തൃശൂരിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങളുമായി ഇരിട്ടി സ്വദേശികൾ പിടിയിൽ

Share our post

കൊരട്ടി: ചരക്കുലോറിയിൽ സവാളച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കൊരട്ടിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അന്വേഷണ സംഘം വൻ ലഹരിവേട്ട നടത്തിയത്. കണ്ണൂർ ഇരിട്ടി കീഴ്‌പ്പള്ളി സ്വദേശി ടെൽസൺ ബാബു (36), ആറളം സ്വദേശി സൈബ് (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏകദേശം 11 ടണ്ണോളം വരുന്ന 3,76,500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ നിന്ന് പിടിച്ചെടുത്തത്. 750 പാക്കറ്റുകൾ വീതമടങ്ങിയ 502 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഉത്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച അശോക് ലൈലാൻഡ് ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി ജെ. കുര്യാക്കോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എസ്. പ്രദീപിന്റെയും നേതൃത്വത്തിൽ കൊരട്ടി ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി തടഞ്ഞുനിർത്തി പരിശോധിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!