അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം നിർമ്മിക്കാൻ നാലു കോടി രൂപയുടെ ഭരണാനുമതി

Share our post

പേരാവൂർ: അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം നിർമ്മിക്കാൻ നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി സണ്ണി ജോസഫ്ഇടപെട്ടാണ് ഫണ്ടനുവദിച്ചത്. 18 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് കഴിഞ്ഞ 10 വർഷം ഭരിച്ച എൽ.ഡി.എഫ് സർക്കാർ ഫണ്ടനുവദിച്ചിരുന്നില്ല.

യു.ഡി.എഫ് സർക്കാർ ഭരണത്തിലേറി മാസങ്ങൾക്കകമാണ് ഫണ്ടനുവദിച്ചത്. പേരാവൂരിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാം യാഥാർഥ്യമാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്. പേരാവൂരിലെ എക്‌സൈസ് ഓഫീസ് കെട്ടിടത്തിന് ഫണ്ട് എത്രയുമുടനെ അനുവദിക്കും. നിലവിൽ എക്‌സൈസ് ഓഫീസിന് പുതിയ ജീപ്പ് കൈമാറിയിട്ടുണ്ട്.

ടൗണിന്റെ സമഗ്രവികസനത്തിന് കൊട്ടിയൂർ റോഡ് വീതികൂട്ടി നവീകരിക്കണം. ഇതിനും ടൗൺ സൗന്ദര്യവത്കരണത്തിനുമുള്ള ഫണ്ട് മന്ത്രി സണ്ണി ജോസഫ് ഉറപ്പ് നല്കിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുമായി ചേർന്ന് പ്രസ്തുത ഫണ്ട് ഉടൻ ലഭ്യമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ, മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്ക്യാട്ട്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.ജെ.മാത്യു എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!