എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; 75-കാരനെ വീട്ടിൽ കയറി കുത്തി അമ്മയും സഹോദരനും

Share our post

തിരുവനന്തപുരം: എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയൽവാസിയായ 75-കാരനെ വീട്ടിൽ കയറി കുത്തിയത്. പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്നാണ് അമ്മയും സഹോദരനും അയൽവാസിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!