ഉ​റ​ങ്ങി​കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ കാ​ലി​ലെ പാ​ദ​സ​രം ജ​നാ​ല കു​ത്തി​ത്തു​റ​ന്ന് അ​പ​ഹ​രി​ച്ചു

Share our post

ചാ​രും​മൂ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ പാ​ദ​സ​രം മോ​ഷ്ട്ടാ​വ് അ​പ​ഹ​രി​ച്ചു. താ​മ​ര​ക്കു​ളം ഗു​രു​നാ​ഥ​ൻ​കു​ള​ങ്ങ​ര പ്ലാ​വി​ള​യി​ൽ അ​നി​ലി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​നി​ലി​ന്‍റെ ഭാ​ര്യ ര​മ്യ​യു​ടെ​കാ​ലി​ൽ കി​ട​ന്ന സ്വ​ർ​ണ പാ​ദ​സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​തി വി​ദ​ഗ്‌​ധ​മാ​യി അ​പ​ഹ​രി​ച്ച​ത്. വീ​ടി​ന്‍റെ ജ​നാ​ല​യോ​ട് ചേ​ർ​ന്നാ​ണ് ഇ​വ​ർ കി​ട​ന്നി​രു​ന്ന​ത്. പു​റ​ത്തെ​ത്തി​യ മോ​ഷ്ടാ​വ് ജ​നാ​ല​യു​ടെ കൊ​ളു​ത്തു​ള്ള ഭാ​ഗം ത​ടി തു​ള​യ്ക്കു​ന്ന ത​മി​ര് ഉ​പ​യോ​ഗി​ച്ച് തു​ര​ന്ന് ജ​നാ​ല​പാ​ളി തു​റ​ക്കു​ക​യും പാ​ദ​സ​രം​ക​ട്ട് ചെ​യ്ത് എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഇ​വ​ർ ഉ​ണ​ർ​ന്ന ശേ​ഷ​മാ​ണ് ഒ​രു കാ​ലി​ലെ പാ​ദ​സ​രം ന​ഷ്ട​പ്പെ​ട്ട​ത​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ കാ​ണു​മെ​ന്ന് ക​രു​തി തെ​ര​ഞ്ഞെ​ങ്കി​ലും കി​ട്ടി​യി​ല്ല. രാ​വി​ലെ ജ​ന​ൽ ഭാ​ഗ​ത്ത് നോ​ക്കു​മ്പോ​ഴാ​ണ് കൊ​ളു​ത്തി​ന്‍റെ ഭാ​ഗ​ത്ത് ദ്വാ​ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് നൂ​റ​നാ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന്‍റെ തെ​ക്കു​വ​ശ​ത്ത് മോ​ഷ്ടാ​വി​ന്‍റെ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ കാ​ണാ​മാ​യി​രു​ന്നു. മു​മ്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!