സ്വകാര്യ ബസ് യുവതിയെ ഇരുട്ടത്ത് ദേശീയപാതയിൽ ഇറക്കിവിട്ടു; താഴെയിറക്കിയത് നാട്ടുകാർ കോണിവെച്ച്

Share our post

കോഴിക്കോട്: യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ടു. കുടുങ്ങിയ യുവതിയെ നാട്ടുകാർ കോണിവെച്ച് താഴെയിറക്കി. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന സ്വകാര്യ ബസ്സാണ് യുവതിയെ അന്യായമായി ഇറക്കിവിട്ടത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

സാധാരണ സർവീസ് റോഡിലൂടെയാണ് പാസഞ്ചർ ബസ്സുകൾ കടന്നുപോവുന്നത്. അതുകൊണ്ടുതന്നെ തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനായിരുന്ന യുവതി ടിക്കറ്റെടുത്തത്. എന്നാൽ, ബസ് സർവീസ് റോഡിലൂടെ പോവാതെ ഹൈവേയിൽ കൂടെയാണ് പോയത്. വേണമെങ്കിൽ ഇറങ്ങിക്കോയെന്നും തിക്കോടി ടൗണിലേക്ക് പോവില്ലെന്നും പറഞ്ഞ് ഇവരെ ഹൈവേയിൽ ഇറക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിലെ ഉയർന്ന, വെട്ടമില്ലാത്ത ഭാഗത്ത് ഇവർക്ക് ഇറങ്ങേണ്ടിവന്നു. രാത്രി ഇരുട്ടത്ത് എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന യുവതി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ ഇരുമ്പ് കോണി എത്തിച്ച് താഴെയിറക്കുകയായിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!