പാര്‍ക്കിങ് അനുവദിക്കില്ല, കൂട്ടംകൂടാൻ പാടില്ല; താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്. ചുരത്തിലെ വ്യൂ പോയിന്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു.

ചുരത്തിലും വ്യൂ പോയിന്റുകളിലും വാഹനങ്ങള്‍ നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവദിക്കില്ല. ചുരം റോഡില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും പൊലീസ് അറിയിച്ചു.

ഓണാവധിക്കാലത്ത് വയനാട്, ഗുണ്ടല്‍പേട്ട്, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്കും ചുരത്തിലെ 6, 7, 8 വളവുകളില്‍ നടക്കുന്ന റോഡ് വീതികൂട്ടല്‍ പ്രവൃത്തികളുമാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്.

തിരക്ക് പ്രമാണിച്ച് ഓഗസ്റ്റ് 28 വരെ നിയന്ത്രണം തുടരും. ഗതാഗതം സുഗമമാക്കാന്‍ ചുരത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!