ബെംഗളൂരുവില്‍നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത്; മുഖ്യസൂത്രധാരന്‍ പിടിയില്‍

Share our post

ബെംഗളൂരുവില്‍നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയില്‍. ഗുരുവായൂര്‍ സ്വദേശി റിയാസ് എന്ന കല്ല് റിയാസാണ് യുപിയില്‍ നിന്ന് പിടിയിലായത്. തൃശ്ശൂരിൽ ആംബുലൻസിൽ നിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിലെ അന്വേഷണമാണ് പൊലീസിനെ റിയാസിലേക്ക് എത്തിച്ചത്. ഇയാളെ തൃശൂരില്‍ എത്തിച്ചിട്ടുണ്ട്.

മേയില്‍ ആയിരുന്നു തൃശൂർ വാണിയമ്പാറയിൽ നടത്തിയ വാഹന പരിശോധനയിൽ 250 ഗ്രാം എംഡിഎംഎ ആംബുലൻസിൽ നിന്നും പൊലീസ് പിടികൂടിയത്. ഇവർക്ക് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ നൽകിയത് റിയാസ് ആയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നു റിയാസ്. ജില്ലയിൽ പലയിടങ്ങളിൽ നന്നായി പിടികൂടിയ വലിയ അളവിലുള്ള ലഹരിയുടെ ഉറവിടവും റിയാസ് ആണെന്ന് പൊലീസിന് സംശയമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!