നീറ്റ് സമരക്കാർക്കെതിരായ കേസുകൾ സംസ്ഥാനങ്ങൾക്ക് പിൻവലിക്കാം- സുപ്രീം കോടതി

Share our post

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർചെയ്ത കേസുകൾ പിൻവലിക്കാനോ റദ്ദാക്കാനോ സംസ്ഥാന സർക്കാരുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ജൂലായ് 20-ന് ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണം.

വിദ്യാർഥി സമരക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാനോ അവസാനിപ്പിക്കാനോ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് മുൻ ഉത്തരവുകളിൽ വ്യക്തത വരുത്തിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ മുൻ ഉത്തരവുകളുടെ വ്യാഖ്യാനത്തെച്ചെല്ലി ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ഈ വ്യക്തത വരുത്തൽ.

കൂടാതെ, മുൻ ഉത്തരവിൽ പരാമർശിച്ച ‘ക്രിമിനൽ പശ്ചാത്തലം’ എന്ന പ്രയോഗത്തിന്റെ പരിധി കോടതി ചുരുക്കി. കൊലപാതകം, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികൾക്ക് മാത്രമാണ് ഈ പ്രയോഗം ബാധകമെന്ന് കോടതി വ്യക്തമാക്കി. ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ ക്രിമിനൽ പശ്ചാത്തലമുള്ളവരായി കണക്കാക്കില്ല.

വാദത്തിനിടയിൽ, സമരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു മാർഗരേഖ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!