‘വെളളാപ്പളളി നടേശന്‍ എസ്എന്‍ഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നേടുകയാണ്’; വിമര്‍ശനവുമായി ഗോകുലം ഗോപാലന്‍

Share our post

തൃശൂര്‍: വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍. വെളളാപ്പളളി നടേശന്‍ എസ്എന്‍ഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നേടുകയാണെന്ന് ഗോകുലം ഗോപാലന്‍ വിമര്‍ശിച്ചു. ഗുരുദേവന്‍ പറഞ്ഞ സത്യവും ധര്‍മ്മവും എസ്എന്‍ഡിപിയില്‍ പുലരുന്നില്ലെന്നും വെളളാപ്പളളിയെ പുറത്താക്കാനാണ് ശ്രീനാരായണീയരുടെ ഭൂരിപക്ഷ മനസെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. കോഴിക്കോട് കുറുമ്പോയില്‍ എഐഎംഎയും ശ്രീനാരായണ സഹോദര ധര്‍മ്മ വേദിയിലും ചേര്‍ന്നുളള ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘എസ്എന്‍ഡിപി യോഗം വെളളാപ്പളളിയുടെ കയ്യിലായി. ഗുരുദേവന്‍ പറഞ്ഞ സത്യവും ധര്‍മ്മവും എസ്എന്‍ഡിപിയില്‍ പുലരുന്നില്ല. വെളളാപ്പളളി എസ്എന്‍ഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നേടുകയാണ്. വെളളാപ്പളളിയെ പുറത്താക്കാനാണ് ശ്രീനാരായണീയരുടെ ഭൂരിപക്ഷ മനസ്. എന്നാല്‍ പണവും അധികാര സ്വാധീനവും ഉപയോഗിച്ച് കസേര നിലനിര്‍ത്തുകയാണ് വെളളാപ്പളളി’: ഗോകുലം ഗോപാലന്‍ പറഞ്ഞു.

വെളളാപ്പളളി നടേശന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെയും ഗോകുലം ഗോപാലന്‍ വിമര്‍ശിച്ചു. പത്മഭൂഷണ്‍ മഹാന്മാർക്ക് നല്‍കാനുളളതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ക്ക് നല്‍കേണ്ടതാണ് പത്മ പുരസ്‌കാരമെന്നും ദുഷ്ട രാജാവായ വെളളാപ്പളളിയ്ക്ക് പുരസ്‌കാരം നല്‍കിയത് അതിന്റെ വില ഇല്ലാതാക്കിയെന്നും ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!