സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീനിവാസൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
നേരത്തെ തന്നെ ചില അസുഖങ്ങൾ ബാധിച്ചതിനാലും ടിബി രോഗലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്നും ജയിലിലെ പ്രത്യേക ഒബ്സർവേഷൻ സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. രോഗ പരിശോധനയ്ക്കായി കൊണ്ടുപോകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. സെല്ലിൽ നിന്ന് ശബ്ദം കേട്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ തിരുവനന്തപുരം ഓപ്പൺ ജയിലിൽ ആയിരുന്ന ഇയാൾ, ജയിൽ ചാടാൻ ശ്രമിച്ചതിനെത്തുടർന്നാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
