യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Share our post

മലപ്പുറം: ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണിയാള്‍. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര പോയത്.

22-ാം തീയതി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!