പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു
പേരാവൂർ: ഇരിട്ടി താലൂക്ക് പേരാവൂർ വില്ലേജിലെ ശ്രീ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഹിന്ദുമത വിശ്വാസികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 10ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോം കമ്മീഷണറുടെ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.
