മാലിന്യം ഒഴിയാതെ തലശ്ശേരി കടൽത്തീരം
തലശ്ശേരി : തലശ്ശേരി കടൽത്തീരത്തിന്റെ അരികിലൂടെ നടന്നാൽ കാണാൻ കഴിയുക അത്ര മനോഹരമായ കാഴ്ചകളല്ല. കടൽഭിത്തിയോട് ചേർത്തിരിക്കുന്ന പല സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്.
ഗോപാലപേട്ട, മട്ടാമ്പ്രം, കടൽപ്പാലം പരിസരം, മത്സ്യ-മാംസ മാർക്കറ്റ് എന്നിവടങ്ങളിലെല്ലാം സ്ഥിതി ഒന്ന് തന്നെ. പ്ലാസ്റ്റിക് കവറുകൾ, പഴകിയ തുണികൾ, തുടങ്ങി ധാരാളം ഇവിടെ മാലിന്യം ഇവിടെ കാണാൻ കഴിയും. പുറത്ത് നിന്നും മാലിന്യം ഇവിടെ ചാക്കുകളിലാക്കി കൊണ്ടിടാറുണ്ട് എന്നാണ് നാട്ടുകാരുടെ പരാതി. ദിവസവും നിരവധി ആളുകൾ വരുന്ന സ്ഥലമാണ് കടപ്പാലം. നഗരസഭ മാലിന്യംതള്ളാൻ ഇവിടെ വേസ്റ്റ് ബിന്നുകൾ, ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട് എന്നാൽ പലരും ഇതിൽ ഇടാതെ കടലിലേക്ക് വലിച്ചെറിയുകയാണ്. നഗരസഭുടെ നേതൃത്വത്തിൽ പല തവണയായി ശുചീകരണം നടത്തിയുണ്ടെങ്കിലും പിന്നെയും മാലിന്യം വലിച്ചെറിയുന്നതിന് കുറവില്ല. കടൽത്തീരത്തോട് ചേർന്നുള്ള അറവുശാലയിൽനിന്നുള്ള മാലിന്യം കടലിലേക്കാണ് ഒഴുക്കിവിടുന്നത്. ഇവിടെ മൃഗങ്ങളുടെ ശരിരാവശിഷ്ടങ്ങളും കാണാൻ സാധിക്കും. മഴ പെയ്യുന്നതിനാൽ ഇവ ചീഞ്ഞുള്ള ദുർഗന്ധം അസഹനീയമാണ്.നടപടി സ്വീകരിച്ചു അറവുശാലയിൽനിന്ന് കടലിലേക്ക് ഒഴുക്കിവിട്ടിട്ടുള്ള മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടന്ന് വാർഡ് കൗൺസിലർ ഷഹനാസ് മൻസൂർ അറിയിച്ചു.
