വിവിധ മേഖലകളിൽ മികവ് നേടിയവരെ കുനിത്തല ശ്രീനാരായണ ഗുരുമഠം ആദരിച്ചു

Share our post

പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരുമഠം വിവിധ മേഖലകളിൽ മികവ് നേടിയവരെ ആദരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ അധ്യക്ഷനായി.

മുതിർന്ന പൗരൻമാരെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണനും എസ്. എസ്. എൽ.സി വിജയികളെ വൈസ് പ്രസിഡന്റ് കെ.എ.രജീഷും ജവാന്മാരെ ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ദീൻ മുള്ളേരിക്കലും പ്ലസ് ടു, എൽ. എസ്. എസ്.വിജയികളെ ജില്ലാപഞ്ചായത്തംഗം നവ്യ സുരേഷും കർഷകരെ പഞ്ചായത്തംഗം സി.യമുനയും സർക്കാർ ജീവനക്കാരെ ഇ.ഷാജിയും ആദരിച്ചു. വി. രവീന്ദ്രൻ, ചന്ദ്രമതി, വി.ബാബു, വി.പ്രേമൻ, സി.സനീഷ്, പി.വി.ജയേഷ്, അനൂപ് നാമത്ത് എന്നിവർ സംസാരിച്ചു. സമൂഹത്തിന് മാതൃകയായ വ്യക്തികളെ ആദരിച്ച് പുതുതലമുറക്ക് പ്രചോദനമാകുക എന്ന ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!