സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; സമയം ഇങ്ങനെ
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. രാത്രി ഏഴിനും പന്ത്രണ്ടിനുമിടയിലാണ് നിയന്ത്രണം. കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്റീന-സ്പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി.രാജമാണിക്യം പറഞ്ഞു.
വൈദ്യുതി നിയന്ത്രണമെന്ന പേരിൽ രാത്രികാല പവർ കട്ട് തുടരുമ്പോൾ ഉരുകിയൊലിക്കുകയാണ് ജനങ്ങൾ. കുട്ടികളും, മുതിർന്നവരും ചൂടിനെ അതിജീവിക്കാനാവാതെ ഒരുപോലെ വിയർത്തൊലിക്കുകയാണ്. രാത്രിയിൽ നാല് തവണ വരെ വൈദ്യുതി മുടക്കം. തുടർച്ചയായ അഞ്ചാം ദിവസവും പരിഹാരത്തിനുള്ള വഴി തേടുകയാണെന്ന് പറയുന്നതല്ലാതെ പ്രതിസന്ധി എന്ന് തീരുമെന്ന കാര്യത്തിൽ കെഎസ്ഇബിക്കും വ്യക്തതയില്ല.
